തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വീടുകൾ കൊള്ളയടിക്കുകയും പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്ത സൗദി പൗരന്മാർ പിടിയിൽ

ദമാം: വീടുകളിൽ കയറി കൊള്ളയടിക്കുകയും പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്ത 6 സൗദി പൗരന്മാർ പിടിയിലായതായി ഈസ്റ്റേൺ പ്രവിശ്യാ പോലീസ് അറിയിച്ചു.

ഇവർ 46 കേസുകളിൽ പ്രതികളാണ്. 14 ലക്ഷം റിയാൽ മൂല്യമുള്ള ആഭരണങ്ങളും പണവും ഇവർ കൊള്ള ചെയ്തിട്ടുണ്ട്. കൊള്ളമുതലിൽ നിന്ന് കുറച്ച് ഭാഗവും കൊള്ളക്കുപയോഗിച്ചിരുന്ന തോക്കും ഇവരിൽ നിന്ന് കണ്ടെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്