കാണാതായ സൗദി പൗരനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്ന് കുടുംബം
റിയാദ്: കഴിഞ്ഞ 40 ദിവസമായി റിയാദിൽ നിന്നും കാണാതായ സൗദി പൗരനെ കണ്ടെത്തുന്നവർക്ക് കുടുംബം പാരിതോഷികം പ്രഖ്യാപിച്ചു.
നാല്പത് ദിവസങ്ങൾക്ക് മുംബായിരുന്നു മസീദ് അൽ ഉതൈബി എന്ന പേരുള്ള 48 വയസ്സുകാരനായ സൗദി പൗരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
ടാക്സി കാറിൽ റമാഹിൽ നിന്ന് റിയാദിലേക്കുള്ള യാത്രയിലാണു തൻ്റെ സഹോദരനെ കാണാതായതെന്ന് മസീദ് അൽ ഉതൈബിയുടെ സഹോദരൻ മാധ്യമങ്ങളെ അറിയിച്ചു.
കാണാതായ മസീദ് അൽ ഉതൈബിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലെന്നും കാർ ഓടിക്കില്ലെന്നും അദ്ദേഹത്തിൻ്റെ സഹോദരൻ അറിയിച്ചു.
തൻ്റെ സഹോദരനെ കണ്ടെത്തുകയോ കണ്ടെത്താനുള്ള സൂചനകൾ നൽകുകയോ ചെയ്യുന്നവർക്ക് കുടുംബം ഒരു സംഖ്യ പാരിതോഷികമായി നൽകുമെന്നും മസീദ് ഉതൈബിയുടെ സഹോദരൻ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa