ബുധനാഴ്‌ച, ജൂൺ 10, 2026
Saudi ArabiaTop Stories

മാസ്ക് ധരിക്കാത്തവർക്ക് സൗദിയുടെ വിവിധ ഭാഗങ്ങളിൽ പിഴ ചുമത്തി

ജിദ്ദ: മാസ്ക്ക് ധരിക്കാത്തവർക്ക് സൗദിയുടെ വിവിധ ഭാഗങ്ങളിൽ പിഴ ചുമത്തിയതായി പോലീസ് അറിയിച്ചു. 1000 റിയാലാണു മാസ്ക് ധരിക്കാതിരുന്നാൽ പിഴ ഈടാാക്കുന്നത്.

മക്ക പ്രവിശ്യയിൽ മാത്രം 159 പേർക്കാണു പിഴ ചുമത്തിയത്. റിയാദിൽ 114, ഖസീമിൽ 182, നജ്രാനിൽ 105, തബൂക്കിൽ 183, അൽ ജൗഫിൽ 18 എന്നിങ്ങനെയാണു സമീപ ദിനങ്ങളിൽ വിവിധ മേഖലകളിൽ പിഴ ചുമത്തിയ കണക്കുകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്