ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ വെടി വെച്ച് കൊല്ലുകയും ചെയ്ത സൗദി പൗരൻ പിടിയിൽ
ജിദ്ദ: ഭാര്യയെയും സഹോദരനെയും കൊലപ്പെടുത്തിയ സൗദി പൗരൻ മക്ക പോലീസിൻ്റെ പിടിയിലായി. കഴിഞ്ഞ ദിവസമായിരുന്നു മക്കയെ ഞെട്ടിച്ച കൊലപാതകങ്ങൾ നടന്നത്.
ഭാര്യയുമായുള്ള വാക്ക് തർക്കമായിരുന്നു പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണു പ്രതി ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തി വീടിനു പുറത്തിറങ്ങിയ പ്രതി തൻ്റെ സഹോദരനെ കണ്ടു മുട്ടുകയും സഹോദരനുമായി വാക്ക് തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് പ്രതി സഹോദരനെ വെടി വെച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം മക്കയിലെ ഹയ്യു ശറാഇയയിൽ ആയിരുന്നു കൊലപാതകങ്ങൾ നടന്നത്. കൊലപാതകങ്ങൾ നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു.
എന്നാൽ പോലീസ് ശക്തമായ അന്വേഷണം നടത്തുകയും പ്രതിയെ ഇന്ന് പിടി കൂടുകയും ചെയ്യുകയായിരുന്നു. തുടർ നടപടികൾക്കായി കേസ് പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
