സൗദിയിലേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച രണ്ട് വനിതകളുൾപ്പടെ 3 സ്വദേശികൾ പിടിയിൽ
ജിസാൻ: കാലിത്തീറ്റയും ബാർലിയും നിറച്ച ട്രക്കിൽ ഒളിപ്പിച്ച 224 കിലോഗ്രാം ഹഷീഷ് സൗദിയിലേക്ക് കടത്താനുള്ള ശ്രമം സുരക്ഷാ വിഭാഗം തകർത്തു. ജിസാനിലെ അൽ ദാഇറിലെ ചെക്ക് പോയിൻ്റിൽ വെച്ചായിരുന്നു ഹഷീഷ് കടത്താനുള്ള ശ്രമം പിടികൂടിയത്.

രണ്ട് സ്ത്രീകൾ അടക്കം മൂന്ന് സ്വദേശികളെ സംഭവത്തിൽ പിടി കൂടിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
