ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ അയൽവാസിയെ വെടി വെച്ച് കൊന്നയാൾ സ്വയം ജീവനൊടുക്കി

ജിസാൻ: സാംഥയിൽ അയൽവാസികളായ രണ്ട് വ്യക്തികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ വെടി വെപ്പിൽ രണ്ട് പേർക്കും ജീവൻ നഷ്ടമായി.

തർക്കം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരാൾ മറ്റൊരാളെ വെടി വെക്കുകയും വെടിയേറ്റയാൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പ്രതിയും സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ വ്യക്തമാകുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്