സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു
ജിദ്ദ: സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ വീണ്ടും കുറയുന്നു. നിലവിൽ 20,041 പേരാണു ചികിത്സയിൽ ഉള്ളത്.
ചികിത്സയിലുള്ളവരിൽ 1470 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 34 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 4049 ആയി ഉയർന്നിട്ടുണ്ട്.
പുതുതായി 791 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 779 പേർക്ക് രോഗ മുക്തി ലഭിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 92.47 ശതമാനം പേരും രോഗമുക്തരായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
