സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു; 92.5 ശതമാനം പേരും രോഗമുക്തരായി
ജിദ്ദ: സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു. 19,726 പേർ മാത്രമാണു നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 1430 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
പുതുതായി 886 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരിൽ 92.58 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 മരണം കൂടി രേഖപ്പെടുത്തിയതോടെ സൗദിയിലെ ആകെ കൊറോണ മരണം 4107 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
