തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളിൽ നേരിയ വർദ്ധനവ്

ജിദ്ദ: കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് സൗദിയിൽ ഇന്നത്തെ കൊറോണ റിപ്പോർട്ടിൽ ആക്റ്റീവ് കേസുകളിൽ നേരിയ വർദ്ധനവ്.

19,854 കേസുകളാാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1428 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്. 30 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4137 ആയി ഉയർന്നു.

പുതുതായി 781 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. 623 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 92.55 ശതമാനം പേർ രോഗമുക്തരായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്