തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കൊറോണ ആക്റ്റീവ് കേസുകളിൽ നേരിയ വർദ്ധനവ്; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു

ജിദ്ദ: തുടർച്ചയായ രണ്ടാം ദിവസവും സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 19,881 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് 19,854 ആയിരുന്നു.

അതേ സമയം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. 1386 പേരാണു നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം ഇത് 1428 ആയിരുന്നു.

പുതുതായി 775 പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും 720 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ സൗദിയിൽ ആകെ കൊറോണ ബാധിച്ച 3,23,012 പേരിൽ 2,98,966 പേരും രോഗമുക്തരായി. 28 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4165 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്