തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi Arabia

സൗദിയിൽ കവർച്ചക്കാർ ബഖാലയിൽ കയറി ജീവനക്കാരനെ ആക്രമിച്ച് പണവും മൊബൈലും കവർന്നു; വീഡിയോ കാണാം

റിയാദ്: രണ്ടംഗ കവർച്ചാ സംഘം വിദേശിയായ ബഖാല ജീവനക്കാരനെ ആക്രമിച്ച് പണം കവർച്ച ചെയ്യുന്ന ദൃശ്യം സൗദി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ജോലിക്കാരൻ ബഖാലയിൽ കാശ് കൗണ്ടറിൽ ഇരിക്കുന്ന സമയം പുറത്ത് നിന്ന് കടയിലേക്ക് വന്ന കവർച്ചക്കാരിൽ ഒന്നാമൻ സാധനം ആവശ്യപ്പെടുകയും അത് നൽകാനായി ഒരുങ്ങിയ ജീവനക്കാരനെ കവർച്ചക്കാരൻ കഴുത്തിൽ ചുറ്റിപ്പിടിച്ച് കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് രണ്ടാമത്തെ കവർച്ചക്കാരൻ കടയിലേക്ക് പ്രവേശിക്കുകയും കാശ് കൗണ്ടറിൽ നിന്ന് പണം കൈക്കലാക്കുകയും ശേഷം രണ്ട് പേരും കൂടി ബഖാല ജീവനക്കാരനെ മർദ്ദിച്ച് താഴെ തള്ളിയിടുകയും ചെയ്തു.

പിന്നിട് ജീവനക്കാരൻ്റെ കയ്യിൽ ഉള്ള മൊബൈലും പേഴ്സും കൈക്കലാക്കി പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നതാണു കടയിലെ സി സി ടി വി കാമറയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്