തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഭർത്താവിൻ്റെ രണ്ടാം വിവാഹത്തിനു ആശംസകൾ നേർന്നും ആഘോഷിച്ചും ആദ്യ ഭാര്യ; സൗദിയിൽ നിന്നുള്ള ഒരു കാഴ്ച

ജിദ്ദ: സൗദിയിൽ തൻ്റെ ഭർത്താവിൻ്റെ രണ്ടാം വിവാഹത്തിനു ആശംസകൾ നേർന്നും വിവാഹം ആഘോഷിച്ചും ആദ്യ ഭാര്യ.

ആദ്യ ഭാര്യയും കുട്ടികളും ഭർത്താവിനു ആശംസകൾ നേരുന്ന വീഡിയോയും സമ്മാനങ്ങൾ നൽകുന്നതുമെല്ലാം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അവരുടെ വിശാല മനസ്കതയെയും സാഹചര്യങ്ങൾ നേരിടാനുള്ള തൻ്റേടത്തെയും നിരവധിയാളുകളാണു സോഷ്യൽ മീഡിയയിലൂടെ പ്രശംസിച്ചത്.

തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ആദ്യ ഭാര്യ തന്നെയാണു വിവാഹാഘോഷത്തിൻ്റെയും താനും കുട്ടികളും അഭിനന്ദനം അറിയിക്കുന്നതിൻ്റെയും മറ്റും വീഡിയോ പ്രസിദ്ധീകരിച്ചത്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്