അബൂദാബിയിൽ പ്രവേശിക്കുന്നവർ ശ്രദ്ധിക്കുക!
ഇമാറാത്തിന് പുറത്ത് നിന്നും അബൂദാബിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ആറാമത്തെ ദിവസം കോവിഡ് PCR ടെസ്റ്റ് നിർബന്ധമാക്കി അബൂദാബി ദുരന്ത നിവാരണ സേന.
അബൂദാബിയിൽ പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിലുള്ള റിസൾട്ട് നിർബന്ധമാണ് എന്നതിന് പുറമെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.കോവിഡ് വൈറസിന്റെ വളർച്ച തിരിച്ചറിയാൻ ഏറ്റവും അനുയോജ്യമായ സമയം 6 ദിവസം അകുമ്പോൾ ആണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ നിർദ്ദേശം.
നിർദ്ദേശം പാലിക്കാത്തവർക്ക് ഫൈനും മറ്റു നിയമനടപടികളും നേരിടേണ്ടി വരുമെന്നും അതോറിറ്റി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
