തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു മലപ്പുറം സ്വദേശി മരിച്ചു

ജിസാൻ: സാംതയിൽ റെസ്റ്റോറൻ്റ് ജീവനക്കാരനായിരുന്ന മലപ്പുറം കിഴക്കേതല സ്വദേശി കക്കേങ്ങൽ അഷ്രഫ് (38) ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.

സഹ പ്രവർത്തകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 14 വർഷമായി പ്രവാസ ജീവിതം നയിക്കുകയാണ് അഷ്രഫ്.

നാട്ടിൽ പുതിയ വീട് എടുത്ത് താമസമാക്കി ഏഴ് മാസം മുംബാണു അഷ്രഫ് സൗദിയിലേക്ക് തിരികെ വന്നത്. സുലൈഖയാണു ഭാര്യ. മൂന്ന് മക്കളുണ്ട്.

മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികളുമായി ജിസാനിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്