റോഡിൽ അപകടകരാം വിധം കാറോടിച്ചയാളെ ആഴ്ചകൾക്ക് ശേഷം സൗദി മുറൂർ പൊക്കി (വീഡിയോ)
അൽ അഹ്സ: റോഡിലൂടെ അപകടകരാം വിധം കാറോടിച്ചയാളെ ട്രാഫിക് ഉദ്യോഗസ്ഥർ പൊക്കി. അൽ അഹ്സയിലെ അൽ ഹയാത്ത് സ്റ്റ്രീറ്റിൽ കഴിഞ്ഞ ആഗ്സ്ത് 17 നായിരുന്നു സംഭവം നടന്നത്. മറ്റുള്ളവർക്ക് അപകടം സൃഷ്ടിക്കുന്ന രീതിയിൽ കാർ ഓടിക്കുന്നത് മറ്റൊരു സൗദി പൗരൻ റെക്കോർഡ് ചെയ്യുകയായിരുന്നു.
പ്രസ്തുത ക്ളിപ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നുള്ള നീക്കത്തെത്തുടർന്നാണു പ്രതിയെ പിടിച്ചത്. കാർ മുറൂർ പിടിച്ചെടുക്കുകയും ചെയ്തു.
പ്രതിക്കെതിരെ കൂടുതൽ നിയമ നടപടികൾ ട്രാഫിക് അതോറിറ്റി സ്വീകരിക്കും. പ്രതി വാഹനമോടിക്കുന്നതിൻ്റെ ദൃശ്യം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
