തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 700 നും താഴെയായി; ആക്റ്റീവ് കേസുകൾ കുത്തനെ കുറഞ്ഞു

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 700 നും താഴെയായി. പുതുതായി 672 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേ സമയം 1092 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 93.29 ശതമാനം പേരും രോഗമുക്തരായിക്കഴിഞ്ഞു.

ഇന്നത്തെ റിപ്പോർട്ട് പ്രകാരം ആക്റ്റീവ് കേസുകളും കുത്തനെ കുറഞ്ഞിട്ടുണ്ട്. 17,570 പേരാണു നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ഇത് 18,023 ആയിരുന്നു.

1286 പേരാണു ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്. 33 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4338 ആയി ഉയർന്നിട്ടുണ്ട്.

ദൈനം ദിന റിപ്പോർട്ടുകളിൽ ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെയും പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെയും എണ്ണം കുറഞ്ഞു വരുന്നത് വലിയ പ്രതീക്ഷയാണു നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്