കുവൈത്ത് – സൗദി റോഡ് തുറന്നു
കുവൈത്ത് സിറ്റി: ഇന്ന് മുതൽ (സെപ്തംബർ 15) കുവൈത്തിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള പാത തുറന്നതായി റിപ്പോർട്ട്. കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി മാസങ്ങളോളം റോഡ് അടച്ചിട്ടിരുന്നു.
കോവിഡ് നെഗറ്റീവ് ആണെന്നുള്ള 96 മണിക്കൂറിനുള്ളിലുള്ള PCR സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
കുവൈത്തിൽ പ്രവേശിച്ചാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
