സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 621 പേർക്ക്
ജിദ്ദ: 621 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,27,551 ആയി .
982 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ 3,06,004 പേർക്കാണ് അസുഖം ഭേദമായത്. ഇതോടെ സൗദിയിൽ ഇത് വരെ രോഗം ബാധിച്ചവരിൽ 93.42 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 17,178 ആക്റ്റീവ് കേസുകളാണുള്ളത്. ഇതിൽ 1238 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 31 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4369 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
