തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക്‌

കുവൈത്ത്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 698 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. നിലവിൽ 96,999 രോഗബാധയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങൾ 571 ആവുകയും ചെയ്തു.

ഉറവിടം വ്യക്തമാകാത്ത കേസുകളും രോഗ ബാധിതര്‍ക്കിടയിൽ ഉണ്ടെന്നു ആരോഗ്യ വകുപ്പ് സൂചിപ്പിച്ചു.

5,384 ടെസ്റ്റുകളാണ് പുതുതായി നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകൾ 689,588 ആയി.

968 പേർക്ക് കൂടി രോഗം സുഖപ്പെട്ടതോടെ ആകെ 87,187 പേർക്ക് രോഗം സുഖപ്പെട്ടതായി അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group