മദീനയിൽ താമസ സ്ഥലങ്ങളിൽ കവർച്ച നടത്തിയ സ്വദേശികളും വിദേശികളുമടങ്ങുന്ന സംഘം പിടിയിൽ
മദീന: മദീനയിലെ വിവിധ ഡിസ്റ്റ്രിക്കുകളിലെ താമസ സ്ഥലങ്ങളിൽ കയറി 11 കവർച്ചകൾ നടത്തിയ സ്വദേശികളും വിദേശികളുമടങ്ങുന്ന ആറംഗ സംഘം പിടിയിൽ.
രണ്ട് സൗദികളും രണ്ട് പാകിസ്ഥാനികളും രണ്ട് നൈജീരിയക്കാരുമാണു പിടിയിലായതെന്ന് മദീന പോലീസ് മീഡിയാ വാക്താവ് കേണൽ ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
ഇരുപതിനും മുപ്പതിനും മുകളിൽ പ്രായമുള്ള പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
