സൗദിയിൽ റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെ തീപിടിത്തം (വീഡിയോ)
ജിദ്ദ: സൗദിയിൽ റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെ തീപിടിത്തമുണ്ടായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടു.
സൗദിഅറേബ്യയുടെ തെക്കു ഭാഗത്ത് നടന്ന ഒരു ആഘോഷത്തിനിടെയാണ് സംഭവം. റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതും തുടർന്ന് കൂടി നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒരാളുടെ ശരീരത്തിലേക്ക് തീ പടരുന്നതും വീഡിയോയിൽ കാണാം.
കൂടെയുള്ളവർ ഇയാളെ രക്ഷിക്കാൻ അടുത്തേക്ക് ചെല്ലുമ്പോഴേക്കും സ്ഫോടനത്തോട് കൂടി വീണ്ടും തീ ആളിക്കത്തുന്നതും തുടർന്ന് ആളുകൾ ചിതറിയോടുന്നതുമാണ് വീഡിയോയിൽ. വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
