റിയാദിൽ 17,500 മയക്ക് മരുന്ന് ഗുളികകളുമായി രണ്ട് സൗദി പൗരന്മാർ പിടിയിൽ
റിയാദ്: പ്രവിശ്യയിൽ വലിയ തോതിൽ തന്നെ മയക്ക് മരുന്നു ഗുളികകൾ വിതരണം ചെയ്തിരുന്ന രണ്ട് സൗദി പൗരന്മാരെ നാർക്കോട്ടിക് കണ്ട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.
രണ്ട് പേരിൽ നിന്നുമായി 17,500 മയക്ക് മരുന്നു ഗുളികകളാണു കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്ന് നാർക്കോട്ടിക് കണ്ട്രോൾ വിഭാഗം വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
