തിങ്കളാഴ്‌ച, ജൂൺ 8, 2026
DubaiTop Stories

കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച ജന്മദിനാഘോഷ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച നടി ദുബൈയിൽ അറസ്റ്റിൽ

ദുബൈ: ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അറബ് നടിയെ ദുബൈ പോലീസ് അറസ്റ് ചെയ്തു.

രണ്ട് റസ്റ്റോറന്റുകളിലായി നടത്തിയ ബർത്ത്ഡേ പാർട്ടിയുടെ വീഡിയോ സ്നാപ്‌ചാറ്റിൽ പോസ്റ്റ് ചെയ്തപ്പോഴാണ് നടിക്കെതിരെ നടപടി ഉണ്ടായത്.

ബർത്ത്ഡേ പാർട്ടി നടത്തുമ്പോൾ നിർബന്ധമായും പാലിക്കേണ്ട കോവിഡ് പ്രതിരോധ മുൻകരുതലുകൾ ഇല്ലാതെയായിരുന്നു ആഘോഷിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റിന് പുറമെ 10,000 ദിർഹം പിഴയും ഇൗ വകുപ്പിൽ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അടുത്ത ബന്ധുക്കൾ മാത്രമേ ഇത്തരം പരിപാടികൾക്ക് ഉണ്ടാകാൻ പാടുള്ളൂ എന്നതും മാസ്ക് ധരിക്കണം എന്നതും സാമൂഹിക അകലം പാലിക്കണം എന്നതും ഒന്നും അനുസരിച്ചില്ല എന്നതിനാൽ ദുരന്ത നിവാരണ വിഭാഗത്തിന്റെ നിരീക്ഷണ സ്ഥിരീകരണത്തിനു ശേഷമാണ് നടപടി ഉണ്ടായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group