കുവൈത്തിൽ ഇന്ത്യൻ പൗരൻ ഭാര്യക്കെതിരെ പരാതി നൽകി
കുവൈത്ത് സിറ്റി: 3 മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ തന്റെ ഭാര്യ അലസിപ്പിച്ചതായി ഭർത്താവ് പരാതി നൽകി.
സാൽമിയ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്ത്യൻ പൗരനായ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യയെ ചോദ്യം ചെയ്തു.
കൂടിയ അളവിൽ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതായി ഭാര്യ സമ്മതിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
