യുഎഇയിൽ വീണ്ടും ലോക്ഡൗൺ; വാർത്ത നിരസിച്ച് ഭരണകൂടം
യുഎഇ: മറ്റൊരു ലോക് ഡൗൺ മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെത് എന്ന പേരിൽ വ്യാപിക്കുന്ന സന്ദേശം വ്യാജമാണെന്ന് അധികൃതർ.
അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന രോഗ ബാധയുടെ സാഹചര്യത്തിൽ മറ്റൊരു ലോക് ഡൗൺ കൂടി പ്രഖ്യാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞുവെന്ന പേരിൽ വ്യാപിക്കുന്ന വ്യാജ വാർത്ത.
ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും മാത്രമേ വാർത്തകൾ സ്വീകരിക്കാവൂ എന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ, വ്യാജ വാർത്തകൾ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 20,000 ദിർഹം പിഴ ഈടാക്കുമെന്ന് യുഎഇ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
