യുഎഇ ഒക്ടോബർ മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു
യുഎഇ: സെപ്തംബർ മാസത്തെ വിലനിലവാരത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് സൂചനയുമായി ഒക്ടോബർ മാസത്തെ ഇന്ധനവില യുഎഇ ഗവൺമെൻറ് പുറത്തുവിട്ടു.
ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് 1.91 ദിർഹമും സ്പെഷ്യൽ 95 പെട്രോളിന് 1.80 ദിർഹമും ആണ് നിലവിലെ വിലനിലവാരം.
അതേസമയം, ഈ പ്ലസ് ഇന്ധനം ഒരു ലിറ്ററിന് 1.72 ദിർഹമാണ് വില വരിക. ഡീസലിന് ഒരു ലിറ്ററിന് 2.06 ദിർഹം വിലവരും.
അഡ്നോക് പെട്രോളിയം കമ്പനി തങ്ങളുടെ ഒഫീഷ്യൽ ട്വീറ്റ് മുഖേനയാണ് ഒക്ടോബർ മാസത്തിലെ വില പുറത്തുവിട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
