സൗദിയിൽ 95.41 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: 592 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.41 ശതമാനം പേരും സുഖം പ്രാപിച്ചു.
ഇന്നത്തെ റിപ്പോർട്ട് പ്രകാരം 492 പേർക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 10,557 ആക്റ്റീവ് കേസുകളാണുള്ളത്. ഇതിൽ 993 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 4794 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
