തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ട്രംപിനും ഭാര്യക്കും കോവിഡ്‌ സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ്‌ പോസിറ്റീവ് ആയതായി ട്രംപ് തന്നെ ട്വീറ്റിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപിന്റെ അടുത്ത അംഗരക്ഷക ഹോപ് ഹിക്കിന് കോവിഡ്‌ പോസിറ്റീവ് ആയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് സംവാദത്തിൽ പങ്കെടുക്കാൻ ട്രംപും ഹിക്കും ഒരുമിച്ച് യാത്ര ചെയ്തിരുന്നു. സംവാദത്തിൽ പങ്കെടുത്ത ട്രംപും കുടുംബവും മാസ്ക് ധരിക്കാതെ രംഗത്ത് വന്നത് വിമർശിക്കപ്പെട്ടിരുന്നു.

മാസ്ക് ധരിക്കുന്നതിനെയും സാമൂഹിക അകലം പാലിക്കുന്നതിനെയും നിസ്സാരമാക്കികൊണ്ട് ട്രംപ് സംസാരിക്കുന്നത് അടുത്തയിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

പ്രസിഡന്റിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വൈറ്റ് ഹൗസിൽ തന്നെ നിരീക്ഷണത്തിൽ നിൽക്കാനാണ് അവരുടെ തീരുമാനമെന്നും ട്രംപിനെ പരിശോധിക്കുന്ന ഡോക്ടർ സീൻ കോൺലി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group