സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 481 പേർക്ക് മാത്രം;95.46 ശതമാനം പേരും സുഖം പ്രാപിച്ചു
ജിദ്ദ: 481 പേർക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 3,35,578 ആയി. ഇതിൽ 95.46 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 602 പേർക്കാണു രോഗമുക്തി ലഭിച്ചത്.
നിലവിൽ 10,407 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 970 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ആക്റ്റീവ് കേസുകളും ഗുരുതരവാസ്ഥയിലായവരുടെ എണ്ണവും കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 4823 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
