സൗദിയിൽ 95.52 ശതമാനം രോഗികളും കൊറോണയിൽ നിന്ന് മുക്തരായി
ജിദ്ദ: പുതുതായി 626 പേർ കൂടി രോഗമുക്തരായതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.52 ശതമാനം പേരും സുഖം പ്രാപിച്ചു.
419 പേർക്ക് മാത്രാമാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. നിലവിൽ 10,173 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 954 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 4850 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
