സൗദിയിൽ ഇനി ചികിത്സയിലുള്ളത് പതിനായിരത്തിൽ താഴെ കൊറോണ ബാധിതർ മാത്രം
ജിദ്ദ: സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞ് പതിനായിരത്തിനു താഴെയായി. ഇന്നത്തെ റിപ്പോർട്ട് പ്രകാരം 9813 പേർ മാത്രമാണു നിലവിൽ ചികിത്സയിലുള്ളത്. അതിൽ 938 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. പുതുതായി 379 പേർക്ക് മാത്രമാണു രോഗ ബാധ സ്ഥിരീകരിച്ചത്. 570 പേർ കൂടി രോഗാമുക്തരാകുകയും ചെയ്തു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.63 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. 23 മരണമാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 4898 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
