തിങ്കളാഴ്‌ച, ജൂൺ 8, 2026
Top Stories

ടോയ്‌ലറ്റ് പേപ്പർ കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് യുവാവ്; വീഡിയോ കാണാം

ജേ റോളിങ്ങ് എന്ന ഇംഗ്ലണ്ടുകാരൻ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത് 46 ടോയ്‌ലറ്റ് പേപ്പർ റോളുകൾ തലയിൽ ബാലൻസ് ചെയ്ത്. ഗിന്നസ് വേൾഡ് റെക്കോർഡ് വീക്കിലി ചാലഞ്ച് എന്ന പദ്ധതിയുടെ ഭാഗമായാണ് യുവാവ് തന്റെ വ്യതിരിക്തത ലോകത്തിന് മുമ്പിൽ തെളിയിച്ചത്.

10 സെക്കൻഡ് നേരം 46 ടോയ്‌ലറ്റ് പേപ്പർ റോളുകൾ തലയിൽ ബാലൻസ് ചെയ്യുന്ന വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അല്പദിവസത്തിനകം ഗിന്നസ് ബുക്ക് അധികൃതർ ട്വിറ്ററിൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചു കൊണ്ട് മറുപടി അയക്കുകയും ചെയ്തു.

നിലത്ത് അട്ടിയായി അടുക്കി വച്ചിരിക്കുന്ന പേപ്പർ റോളുകൾ അദ്ദേഹം തന്നെ കൈകൾ കൊണ്ട് എടുത്ത് തലയിൽ വെക്കുകയും 10 സെക്കൻഡ് നേരം കൈകൾ തൊടാതെ തലയിൽ ബാലൻസ് ചെയ്ത് നിൽക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ എടുക്കുന്ന വ്യക്തി വാച്ചിൽ സെക്കൻഡുകൾ നോട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group