സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്
ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ 379 പേർക്കായിരുന്നു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെങ്കിൽ ഇന്നത്തെ റിപ്പോർട്ടിൽ 477 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം 557 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 95.66 ശതമാനം പേരും സുഖം പ്രാപിച്ചു. 9708 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 932 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 25 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 4923 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
