തിങ്കളാഴ്‌ച, ജൂൺ 8, 2026
Kuwait CityTop Stories

ശൈഖ് മിശാൽ അഹ്മദിനെ കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കുവൈത്ത് അമീർ ശൈഖ് സ്വബാഹ്‌ അഹ്മദിന്റെ സഹോദരനും നാഷനൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫുമായ ശൈഖ് മിശാൽ അഹ്മദ് ജാബിർ സ്വബാഹ്‌ കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു.

നിലവിലെ കുവൈത്ത് അമീർ ശൈഖ് നവ്വാഫ് അഹ്മദ് ജാബിർ സ്വബാഹ്‌ ഔദ്യോഗികമായി പ്രസ്താവിച്ചത് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുകയായിരുന്നു.

കുവൈത്തിലെ പാരമ്പരമനുസരിച്ച് പുതിയ അമീർ അധികാരത്തിലേറിയാൽ ഒരു വർഷത്തിനുള്ളിൽ അടുത്ത കിരീടാവകാശിയെ പ്രഖ്യാപിക്കണമെന്നാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group