തിങ്കളാഴ്‌ച, ജൂൺ 8, 2026
Kuwait CityTop Stories

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട വാഹനം മോഷ്ടിക്കാനുള്ള ശ്രമം പാളി

കുവൈത്ത് സിറ്റി: ജിലൂബ് ഏരിയയിൽ കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ തൊഴിലാളിയുടെ കാർ വഴിയരികിൽ ഓഫ് ആക്കാതെ നിർത്തിയിട്ട് പോയ സമയത്ത് മോഷ്ടിക്കാൻ ശ്രമം നടന്നു.

ഡെലിവറി ആവശ്യത്തിന് ഉപയോഗിക്കുന്ന കാർ ഓഫ് ചെയ്യാതെ തൊട്ടടുത്തുള്ള വീട്ടിൽ ഡെലിവറി ഫുഡ് നൽകാൻ വേണ്ടി പോയതായിരുന്നു തൊഴിലാളി.

പെട്ടെന്നാണ് കാറിന് സമീപം ഒരു അപരിചിതൻ വന്നത് ശ്രദ്ധയിൽ പെട്ടത്. അടുത്തേക്ക് ഓടിച്ചെന്ന തൊഴിലാളിയുടെ നേരെ മോഷ്ടാവ് കത്തി ചൂണ്ടി അകന്നു നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ധൃതിയിൽ കാർ ഓടിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും മോഷ്ടാവ് പുറത്തിറങ്ങി രക്ഷപ്പെടുകയും ചെയ്തു. അശ്രദ്ധമായി കാർ നിർത്തിയിട്ടതിന് തൊഴിലാളിക്ക് ശാസന നൽകിയ പോലീസ് പ്രതിക്ക് വേണ്ടി അന്വേഷണം തുടങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group