നഷ്ടപ്പെട്ട കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ മാതാവിലേൽപ്പിച്ച് പോലീസ്
ദുബൈ: കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ നാലു വയസ്സുകാരൻ ബാലനെ മാതാവിലേൽപിച്ച് ദുബൈ പോലീസ്.
മിർദിഫ് ഭാഗത്ത് റോഡിലൂടെ നടന്നുപോകുന്ന കുട്ടിയെ വഴിയിലൂടെ പോയ ഒരാൾ പോലീസിൽ ഏൽപിക്കുകയായിരുന്നു. പേടിച്ച് കരയുന്ന കുട്ടിക്ക് കളിപ്പാട്ടങ്ങൾ നൽകി സമാധാനിപ്പിക്കുകയും ചെയ്തു.
45 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കുട്ടിയെ കാണാനില്ലെന്ന് പരാതി വന്നപ്പോൾ കുട്ടിയെ മാതാവിലേക്ക് എത്തിക്കുകയും ചെയ്തു. മാതാപിതാക്കൾ കുട്ടികളെ എപ്പോഴും നിരീക്ഷിക്കണമെന്ന് പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
