കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു
കുവൈത്ത് സിറ്റി: മഹബൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മുങ്ങി മരിച്ചു. കണ്ണൂർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. 14 വയസായിരുന്നു. മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇർഫാൻ.
വെള്ളിയാഴ്ച വൈകീട്ട് മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതിനിടെയാണ് ദാരുണമായ സംഭവം. കണ്ണൂർ സ്വദേശി ആയിശ നിവാസിൽ ഇംതിയാസ് നസീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്സാൻ, ഇസ്ന, അർഷ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
