കാണാതായ സൗദി ബാലനെ കണ്ടെത്തുന്നവർക്ക് 50,000 റിയാൽ സമ്മാനം
മക്ക: മക്കയിൽ വെച്ച് കാണാതായ 16 വയസ്സുകാരനായ സൗദി ബാലനെ കണ്ടെത്തുകയോ കണ്ടെത്തുന്നതിലേക്ക് സൂചന നൽകുകയോ ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം ഓഫർ ചെയ്ത് കുടുംബം.

മക്കയിലെ ഹയ്യു ശറാഇയയിൽ നിന്ന് അമീർ അബ്ദുൽ ലതീഫ് അൽ മുഫ്റജി എന്ന ബാലനെയാണു ഒരാഴ്ച മുംബ് കാണാതായത്.
അമീർ അബ്ദുൽ ലതീഫിനെ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയകളിൽ ആളുകൾ ഹാഷ് ടാഗ് കാംബയിനും ആരംഭിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് കാണാതായ ബാലനെ കണ്ടെത്തട്ടെയെന്നും കുടുംബത്തോടൊപ്പം ചേരാൻ സാധിക്കട്ടെയെന്നുമുള്ള പ്രാർത്ഥനാ വചനങ്ങളുമായി നിരവധിയാളുകളാണു സോഷ്യൽ മീഡിയകളിൽ കാണാതായ വാർത്ത ചിത്ര സഹിതം ഷെയർ ചെയ്യുന്നത്.

കുട്ടിയെ കണ്ടെത്തുകയോ കണ്ടെത്തുന്നതിലേക്ക് സൂചന ലഭിക്കുകയോ ചെയ്താൽ 0555554766 എന്ന നംബറിൽ ബന്ധപ്പെടണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
