സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്; മരണം 20 ൽ താഴെയായി
ജിദ്ദ: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സൗദിയിലെ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. പുതുതായി 474 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 500 പേർക്ക് പുതുതായി രോഗമുക്തി ലഭിച്ചിട്ടുണ്ട്. നിലവിൽ 8663 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 839 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 മരണമാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5087 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
