Friday, May 17, 2024
Kuwait CityTop Stories

കടലിൽ നിന്നും 230 കിലോഗ്രാം ലഹരി വസ്തുക്കൾ കുവൈത്ത് പോലീസ് പിടികൂടി; വീഡിയോ കാണാം

കുവൈത്ത് സിറ്റി: രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് കോസ്റ്റ് ഗാർഡിന്റെയും ലഹരിവിരുദ്ധ സേനയുടെയും തന്ത്രപരമായ അന്വേഷണത്തിലൂടെ പിടികൂടിയത് 230 കിലോഗ്രാം ലഹരിയുൽപന്നങ്ങൾ.

ലഹരി കടത്തിയതിന് പിടികൂടപ്പെട്ട മൂന്നു പേരെ ചോദ്യം ചെയ്തതിൽ നിന്നും അയൽ രാജ്യത്ത് നിന്നും കുവൈത്തിൽ വിൽപ്പന നടത്താൻ വേണ്ടിയാണ് ഇവ അനധികൃതമായി കടത്തികൊണ്ട് വന്നതെന്ന് വ്യക്തമായി.

കടലിൽ വെള്ളത്തിനടിയിൽ കൂടി കടത്തിക്കൊണ്ടുവരാൻ നടത്തിയ ശ്രമമാണ് അധികൃതരുടെ അവസരോചിത ഇടപെടലിലൂടെ പുറത്തെത്തിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa