തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു

ജിദ്ദ: സൗദിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് വീണ്ടും 500 നു മുകളിലെത്തി. 501 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം രോഗ ബാധിതരേക്കാൾ കുറവാണ്. 481 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരിൽ 95.95 ശതമാനം പേർ ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 8662 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 830 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 21 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 5108 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്