ഇഅതമർനാ ആപിൽ പുതിയ നാല് പെർമിറ്റുകൾക്ക് കൂടി
ജിദ്ദ: ഇഅതമർനാ ആപ് വഴി ഇനി സ്വദേശികൾക്കും വിദേശികൾക്കും നാലു പുതിയ പെർമിറ്റുകൾ കൂടി കരസ്ഥമാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം സൗകര്യമൊരുക്കി.
വിശുദ്ധ മസ്ജിദുൽ ഹറാമിൽ വെച്ച് നമസ്ക്കാരിക്കാനുള്ള അനുമതി, മദീനയിലെ റൗളാ ശരീഫിൽ വെച്ച് പുരുഷന്മാർക്ക് നമസ്ക്കരിക്കാനുള്ള അനുമതി, റൗളാശരീഫിൽ വെച്ച് സ്ത്രീകൾക്ക് നമസ്ക്കരിക്കാനുള്ള അനുമതി, നബി (സ്വ) യെ സന്ദർശിക്കാനും സലാം ചൊല്ലാനുമുള്ള അനുമതി എന്നിവയാണു പുതുതായി ലഭിക്കുക.
ഒക്ടോബർ 18 ഞായറാഴ്ച മുതലായിരിക്കും പുതിയ പെർമിറ്റുകൾ മുഖേന ഹറമുകളിൽ നമസ്ക്കരിക്കാനും റൗള ശരീഫിൽ പോകാനും സലാം ചൊല്ലാനും എല്ലാം അനുമതി ലഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
