സൗദിയിൽ കൊറോണ മരണ നിരക്ക് കുറയുന്നു
ജിദ്ദ: കഴിഞ്ഞ കൊറോണ മരണ നിരക്ക് കുറയുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 17 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. ഇന്നലെ 19 മരണമായിരുന്നു റിപ്പോർട്ട് ചെയ്തത്.
പുതുതായി 433 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം 468 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ സൗദിയിലെ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.98 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 8556 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 835 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. സൗദിയിൽ ഇത് വരെയായി 5144 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
