സൗദിയിൽ 95.99 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 359 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 370 പേർക്കാണു രോഗമുക്തി ലഭിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.99 ശതമാനം പേരും രോഗമുക്തരായി.
നിലവിൽ 8524 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 829 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 മരണം കൂടി രേഖപ്പെടുത്തിയതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5165 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
