തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 405 പേർക്ക്

റിയാദ്: സൗദിയിൽ 405 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 445 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. അതേ സമയം രാജ്യത്ത് ഇത് വരെ രോഗമുക്തി നേടിയവരുടെ ശരാശരി ഇപ്പൊഴും 96 ശതമാനത്തിൽ തന്നെയാണുള്ളത്.

നിലവിൽ 8423 പേരാണു ചികിത്സയിലുള്ളത്. അതിൽ 804 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5235 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്