തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് 2.5 ടൺ ഖാത്ത് കടത്താനുള്ള ശ്രമം സുരക്ഷാ വിഭാഗം തകർത്തു

ജിസാൻ: സൗദിയിലെ ജിസാൻ പ്രവിശ്യയിലേക്ക് 2.5 ടൺ ഖാത്ത് കടത്താനുള്ള ശ്രമം പിടികൂടിയതായി സൗദി അതിർത്തി സുരക്ഷാ വിഭാഗം വാക്താവ് അറിയിച്ചു.

ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സുരക്ഷ വിഭാഗം വാക്താവ് കേണൽ മുസ്ഫിൽ അൽ ഖുറൈനി പറഞ്ഞു.

രാജ്യത്തെ യുവാക്കളെ ലഹരിക്കടിമകളാക്കാനുള്ള ശ്രമങ്ങളെ എന്ത് വില കൊടുത്തും തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്