സൗദിയിൽ കൊറോണ മരണം 17; രോഗബാധിതർ 357
ജിദ്ദ: പുതുതായി 357 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതർ 3,45,232 ആയി ഉയർന്നു.
അതേ സമയം 361 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.07 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 8228 പേരാണു ചികിത്സയിലുള്ളത്. അതിൽ 784 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5313 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
