സൗദിയിൽ പുതിയ കൊറോണ ബാധിതർ 416; മരണം 19
ജിദ്ദ: പുതുതായി 416 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3,46,047 ആയി ഉയർന്നു. അതേ സമയം 433 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ 3,32,550 പേർ സുഖം പ്രാപിച്ചു.
നിലവിൽ 8149 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 769 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5348 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
