തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിലെ സെക്യൂരിറ്റി ഗാർഡിനെ സൗദി പൗരൻ കുത്തിപ്പരിക്കേൽപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിലെ സെക്യൂരിറ്റി ഗാർഡിനെ ഒരു സൗദി പൗരൻ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു.

നാല്പത് വയസ്സിനു മുകളിലുള്ള പ്രതിയെ അറസ്റ്റ് ചെയ്തതായും പ്രതിക്കെതിരെ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മക്ക പ്രവിശ്യ പോലീസ് വാക്താവ് അറിയിച്ചു.

കുത്തേറ്റ സെക്യൂരിറ്റി ഗാർഡിനു നേരിയ പരിക്കാണുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ ചികിത്സകൾ നൽകുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്