ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണമുക്തർ 96.20 ശതമാനമായി ഉയർന്നു

ജിദ്ദ: പുതുതായി 436 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,49,822 ആയി.

അതേ സമയം 465 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരിൽ 96.20 ശതമാനം പേരും സുഖം പ്രാപിച്ചു.

നിലവിൽ 7783 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 736 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5506 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്